Tuesday, April 24, 2012
വിഷു കൈ നീട്ടം
ഞാനും എന്റെ സുഹുതും കൂടി വിഷു ദിനത്തില്‍ കാവാലത്തിനെ അടുത്ത സിറ്റി ആയ ചങ്ങനാശേരിയില്‍ ഒരു ഡ്രസ്സ് എടുക്കാന്‍ പോയി . കൂട്ടുകാരനായ രാകേഷും കൂടി ബൈക്കില്‍ ആണ് യാത്ര ബൈക്കില്‍ കയറി വാലടി ഭാഗത്ത് എത്തിയപ്പോള്‍ (ക്ഷമ്മിക്കണം വാലടി എന്നത് കാവലതിനും ചങ്ങനാശ്ശേരിക്കും ഇടക്കുള്ള സ്ഥലം ആണേ.... ) കൂട്ടുകാരുടെ ഫോണ്‍ മറ്റൊന്നിനും അല്ല തിരുച്ചു വരുമ്പോള്‍ വിഷു ആഘോഷിക്കുവാന്‍ അവര്‍ക്ക് ബിയര്‍ വേണം അത്രേ .....
ഇതു ഞങ്ങളുടെ നാട്ടില്‍ സ്ഥിരം പരിപാടിയാണ് ആര് ടൌണില്‍ പോയാലും ഇതു പോലെ ഫോണ്‍ വരും
ഞങ്ങളുടെ പര്‍ച്ചേസും കഴിഞ്ഞു അവര്‍ക്ക് വേണ്ടി ബിയര്‍ വാങ്ങാന്‍ ചങ്ങനാശേരി ബിവരെജസ്സില്‍ പോകാന്‍ തിരുമാനിച്ചു പോകുന്ന വഴിയിലെ മെയിന്‍ റോഡു വരെയും നീണ്ട ക്യു ....... ഞാനും രാകേഷും പരസ്പരം ഒന്ന് നോക്കി രണ്ടു പേരുടെയും മനസ്സില്‍ ലഡ്ഡു പൊട്ടി ഈ ക്യു വില്‍ നിന്നാല്‍ വിഷു ദിനമായ ഇന്നത്തെ ഉച്ച ഉണ് വീട്ടില്‍ കഴിക്കാന്‍ സാദിക്കില്ലന്നു ഉറപ്പായി
അങ്ങനെ ഞങ്ങള്‍ തിരിച്ചു ഫോണ്‍ വിളിച്ചു .
ഹലോ .... കുട്ടപ്പാ ..... ഞാനാ ജയനാണ് .
കുടപ്പന്‍ : ഹോ .. നിന്നെയും നോക്കി ഞങ്ങള്‍ എവിടെ യിരിക്കുവാ പെട്ടന്ന് വാ അത് അടിച്ചിട്ട് വേണം വീട്ടില്‍ പോയി ചോറുണ്ണാന്‍ ..
ഞാന്‍ ..... പറഞ്ഞു ഡാ എവിടെ മുടിഞ്ഞ തിരക്കാ ...... ഞങ്ങള്‍ പോരുകാ ഈതിരക്കില്‍ നിന്നാല്‍ ഞങ്ങള്‍ക്ക് വീട്ടില്‍ വന്നു ഉച്ചക്ക് ഉണ്ണാന്‍ പറ്റില്ല....
കുട്ടപ്പന്‍ : ഡാ നിങ്ങള്‍ ഒരു കാര്യം ചെയ് ചങ്ങനാശ്ശേരിക്കു അടുത്ത തേങ്ങണയില്‍
പോയാല്‍ കിട്ടും സമയം കളയാതെ അങ്ങോട്ട് പോയിക്കോ എന്തായാലും വാങ്ങിയിട്ടേ വരാവു ....
എന്ത് പറയാന്‍ വിധി .....
പക്ഷെ ഒന്നും പറയാന്‍ പറ്റില്ല കാരണം നമ്മളും ഇതുപോലെ ഇവന്മാരെയും ബുദ്ധിമുട്ടിചിട്ടുല്ലതാ
ഇതാ പറയുന്നേ....'' കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ''
അങ്ങനെ പതുക്കെ വണ്ടി സ്ടാര്ട്ട് ചെയ്തു തേങ്ങണ ലക്‌ഷ്യം വച്ച് യാത്ര തുടര്‍ന്നു
അവിടെ എത്തിയപ്പാല്‍ ഒരു സത്യം മനസിലായി ........ ചങ്ങനാശേരിയില്‍ അല്ല .....കേരളത്തില്‍ അല്ല .... ലോകത്തില്‍ എവിടെ പോയാലും കുടിയന്മാര്‍ക്ക് ഒരേ വികാരം ആണെന്ന് ....... ചങ്ങനാസേരിയിലെയും വലിയ ക്യു .......
എന്ത് ചെയ്യാം ....
ഞാനും രാകേഷും ആലോചിച്ചു ..
വീടും വിളിച്ചു
എടാ എവിടെയും വലിയ ക്യു ആണ് ...
അതൊന്നും പറഞ്ഞാല്‍ പറ്റില്ല നീ വാങ്ങിട്ടെവരാവു .....
ഞാന്‍ പറഞ്ഞു ശെരി നോക്കാം എത്രയണ്ണം വേണം
കുട്ടപ്പന്‍ : ഒക്കെ നിന്റെ ചിലവായിട്ടു കരുതിക്കോ .. ഒരു കേയിസ്സു (ഒരു ടസ്സന്‍) ...... വാങ്ങിട്ടു വാ .....
ഇതു കേട്ടതും കൈ നിറയെ വിഷു കൈ നീട്ടം കിട്ടിയ ഒരു സന്തോഷം
12 ബിയര്‍ ..................................
ഞങ്ങളുടെ കുട്ടപ്പന്‍ ഇങ്ങനാ അവന്‍ അഞ്ചു .. ആറു വര്‍ഷമായിട്ടു മദ്യപാനം നിര്‍ത്തി
ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ബിയര്‍ അടിക്കും ഒറ്റ അടിക്കു കുറഞ്ഞത് അഞ്ചു ബിയര്‍ എങ്കിലും വേണം ഞങ്ങളുടെ സഹോദരന് ......
ഹോ .... നമ്മള്‍ പറഞ്ഞു വന്നത് മറന്നു പായി
കുട്ടപ്പന്റെ ആഗ്രഹം കേടതും ബിയര്‍ വാങ്ങുന്ന കാരിയം അങ്ങനെ ഞങ്ങള്‍ ഉപേക്ഷിക്കാം എന്നായി ആള്‍ കൂടത്തിന്റെ കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല അത് കൊണ്ട് മദ്യ വില്പന ശാലയുടെ ഫോട്ടോയും എടുത്തു പോകുന്ന വഴിക്ക് ബാറില്‍ നിന്നും രണ്ടു ബിയര്‍ വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു

ആകൂട്ടത്തില്‍ ബിയര്‍ വാങ്ങിയ കഥയും പറഞ്ഞു
ഇതു കേട്ട പാടെ അനിയന്‍ മണി
ഹും അവന്‍ മാര്‍ അങ്ങനെ കുടിക്കേണ്ട നീ ആ ബിയര്‍ എടുക്കു ഞങ്ങള്‍ ക്ക് വേണം എന്നായി ....
എന്ത് പറയാന്‍ കുട്ടപ്പനെ യോഗം ഇല്ലാന്ന് പറഞ്ഞാല്‍ പോരെ .........
അങ്ങനെ ബാറില്‍ നിന്ന് വാങ്ങിയ ബിയര്‍ അനിയന്‍ മണിയും സരതും അകത്താക്കി
പക്ഷെ ഞാനും രാകേഷും കുട്ടപ്പന്റെ കൈയില്‍നിന്നും കേട്ട പദ്യ പാരായണം ......
എത്ര വിഷു വന്നു പോയാലും ഞങ്ങള്‍ മറക്കില്ല .....
Subscribe to:
Posts (Atom)