എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, May 20, 2012

മഴതുള്ളി പാടുമ്പോള്‍ ...


മഴതുള്ളി പാടുമ്പോള്‍ ...മഴ! എന്നും എനിക്കൊരു ഹരമാണ് ..കണ്ണിനെ കുളിരണിയിച് കാതില്‍ സംഗീതത്തിന്റെ സ്വരം മുഴക്കി മഴത്തുള്ളികള്‍ ചിതറി വീഴുമ്പോള്‍ അതൊരു സുഗമുള്ള അനുഭൂതിയാണ് ..പുള്ളികുടയും പുസ്തക സഞ്ചിയുമായി സ്ചൂളിലെക്ക് പോകുമ്പോ പുള്ളികുടയില്‍ ഇറ്റിവീഴുന്ന മഴതുയ്ള്ളികള്‍ താലോലിച്ചും മഴ എന്നാ വിസ്മയത്തെ ഒരുപാട് ആസ്വദിച്ചവരാണ് നമ്മളില്‍ ഏറെ പേരും ..ജാലക പ്പാളികളിലൂടെ പുറത്തേക്ക നോക്കുമ്പോ മുറ്റത് ഇറ്റി വീഴുന്ന മഴത്തുള്ളികള്‍ മണ്ണിന്‍ ചാലുകളിലൂടെ ഒഴുകി പോകുമ്പോ ഇവ ഇത്ര തിരക്കിട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്.. ചിലപ്പോ ഞാനറിയാത്ത ഒരു ലക്ഷ്യ സ്ഥാനം ഉണ്ടാകാം അതിനു..ഒരുപക്ഷെ ആ മഴതുള്ളി ഓര്‍മിപ്പിക്കുന്നത് മനുഷ്യ ജീവിതത്തിന്റെ ചലനത്തെ തന്നെയാകും..ഒരുപാട് മോഹങ്ങളും പ്രതീക്ഷകളുമായി അറ്റം അറിയാത്ത ജീവിത യാത്ര..ചിലപ്പോ ഇ മഴ തോരുന്നതോടെ അത് മണ്ണിലേക്ക് താഴുന്നു ..അതൊരു ഓര്മ പെടുതലാകാം ,ഒരു മഴയുടെ ആയുസ്സേ നമുക്കിവിടെ ഉള്ളു , അത് കഴിജ്നാല്‍ നമ്മളും മണ്ണിലേക്ക് തന്നെ മടങ്ങുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ..എന്തായാലും മഴ പെയ്യട്ടെ .. ഒരുപാട് മോഹങ്ങളും ആഗ്രഹങ്ങളും വര്‍ഷിച്ചുകൊണ്ട് കണ്ണിനു കുളിര്‍മയായി..കാതിനു താളമായി .. മഴ പെയ്യട്ടെ ...

No comments:

Post a Comment