എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Tuesday, October 2, 2012

കുട്ടനാടന്‍ കള്ള്


ചാരായ നിരോധനത്തോടെ നാടെങ്ങും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത വ്യാജമദ്യവും ഇന്ത്യന്‍ നിര്‍മിത മേശക്കള്ളും വ്യാപകമായിക്കഴിഞ്ഞു.
 
അമ്മായിയമ്മയും മരുമോളും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തില്‍ മനം നൊന്തവര്‍, തലതിരിഞ്ഞുപോയ സന്താനങ്ങളെയോര്‍ത്ത്‌ ഉള്ളുരുകിയവര്‍, ലോട്ടറിയടിക്കാത്തതില്‍ നിരാശരായവര്‍ എന്നുവേണ്ട  ഐഡിയ സ്റ്റാര്‍സിംഗറില്‍ നിന്നു പുറത്തു പോയതില്‍ മനം തകര്‍ന്നവര്‍ തുടങ്ങി സകല പുരുഷകേസരികളും കുടിക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി.മദ്യവും മതവുമാണിപ്പോള്‍ മലയാളിയുടെ മയക്കുമരുന്ന്.

കുട്ടനാട്ടില്‍ വ്യാജ മദ്യം എവിടെയും കിട്ടും  പക്ഷെ ഒറിജിനല്‍  വിദേശ മദ്യം കിട്ടാന്‍   അടുത്തുള്ള  ടൌണ്‍കളില്‍ പോകണം 

ഈ കച്ചവടത്തിന്  അവിടുത്തെ  പോലീസും  അകമൊഴിഞ്ഞ  സഹകരണം ഉണ്ട് .ചില ദിവസങ്ങളില്‍ ഒരു  ചെക്കിങ്ങിന് ഏമാന്‍മാര്‍ ജീപ്പും  എടുത്തു  ഇറങ്ങും  തൊപ്പി കൈയില്‍ എടുക്കുന്നതിനു മുന്‍പ്പ്  നാട്ടിലെ വ്യാജ മദ്യ വില്പ്പനകാരായ  സുഹൃത്തുക്കള്‍ക്ക്  ഫോണ്‍ ചെയ്തു  പറയും  ഞങ്ങള്‍ വരുന്നുണ്ടേ ... ഇതില്‍  കൂടുതല്‍ എന്ത് വേണം ...

എന്റെ  നാട്ടില്‍ വന്നാല്‍  ഇന്നും  ഞാന്‍  കാണിച്ചു തെരാം നമ്മുടെ നീയമാപലകര്‍ക്ക്  വ്യാജ മദ്യ വില്പനകാരുടെ  വില്‍പ്പന ...
പക്ഷെ  എല്ലാവരെയും പോലെ  നിങ്ങളും വന്നു അവന്‍ തരുന്ന  നക്കാപിച്ചയും വാങ്ങി വാലും ചുരുട്ടി പോകരുത് .
 കുട്ടനാട്ടില്‍ മദ്യം  പലവിധം  ഉണ്ടേ ...   നല്ല "വാറ്റു ചാരായം" ,    ആയുര്‍ വേദ  വിധി പ്രകാരം തയാര്‍ ചെയ്യുന്ന "വ്യാജ അരഷ്ട്ടം", വിദേശ മദ്യത്തെ വെല്ലുന്ന  നല്ല "ഫോറിന്‍" , കുട്ടനാടന്‍ തനിമയില്‍ കലക്കി കൂട്ടുന്ന  "ആനമയക്കി" കള്ള് ,എന്ത്  വേണം ....പറഞ്ഞാല്‍ മതി .

കള്ളുഷാപ്പില്‍  കള്ളു മാത്രമല്ല ഒരുവിധപ്പെട്ട എല്ലാ നല്ല  ജീവജാലങ്ങളുടെയും ഇറച്ചിയും ലഭിയ്ക്കും " കുളത്തില്‍ കോഴി"  ഇവന്‍  കുട്ടനാടന്‍  സ്പെഷ്യല്‍  ആണ്  നിങ്ങളുടെ ഭാഷയില്‍ സാക്ഷാല്‍  "ആമ" പിന്നെ മുയല്‍, കൊറ്റി (കൊക്ക് ),  തവള , മീന്‍ വകയില്‍ എല്ലാം  (ആറ്റു മീന്‍, കടല്‍ മീന്‍ , വളര്‍ത്തു മീന്‍ ),  ഞണ്ട് , കക്കാ ഇറച്ചി , ബീഫ്, കോഴി, താറാവ് , പന്നി,ആട് , കാട ,കപ്പ , കള്ളപ്പം  (വെള്ളേപ്പം ) പൊറോട്ട ,ഉണ്ണ് എന്ന് വേണ്ട  കുട്ടനാടന്‍ വിഭവങ്ങള്‍ എല്ലാം കിട്ടും

 കള്ളു ഷാപ്പില്‍  ചെല്ലുമ്പോള്‍ ഭാഗ്യം  ഉണ്ടെക്കില്‍ അവശകലാകാരന്‍ മാരുടെ  കവിതാപാരായണം , ഗാനമേള, .എന്നിവയും കേള്‍ക്കാം  ,….അവരുടെ  പ്രകടനം നിങ്ങള്‍ ആസ്വതിക്കുന്ന പോലെ അവര്‍ക്ക് തോന്നിയാല്‍  പണികിട്ടും  പതുക്കെ അടുത്ത് വരും കുശലം  ചോദിക്കും പിന്നെ നിങ്ങളുടെ ഗ്ലാസില്‍ ഇരിക്കുനത് എടുത്തു ആള് കുടിക്കും  നിങ്ങളുടെ മുഖത്ത്  ചിരിയാണ് എങ്കില്‍  പിന്നെ അട്ട ഒട്ടി പിടിക്കുന്നപോലെ  കൂടെ കൂടും  പിന്നെ പിടി വിടാന്‍  കുറച്ചു പാട് പെടും ....

കേരളത്തില്‍  കള്ളു ചെത്തും . ഷാപ്പുകളും  നിര്‍ത്തണം  എന്ന് വാദിക്കുന്നവരുടെ  ലക്‌ഷ്യം  എന്താണ്  കേരള ജനതയുടെ നന്മ്മയാണോ ഉദേശിക്കുന്നത് ? അതാണ്‌ ലക്‌ഷ്യം എങ്കില്‍  കേരളത്തില്‍ നിന്നും മദ്യ നിര്‍മാര്‍ജനം നടത്തി കൂടെ ..
 അതോ ..വിദേശ കമ്പനികള്‍ക്ക് ഈ മേഖലയും  തീറെഴുതി കൊടുക്കാന്‍ ആണോ  പ്ലാന്‍ .....
വിദേശ മദ്യം ഉള്‍പടെ എല്ലാ ലഹരി വസ്തുകളും നിര്‍ത്തുക അതിനു  നമ്മുടെ സംസ്ഥാന -കേന്ദ്ര  സര്‍കാരുകള്‍ തയാര്‍ ആകുമോ ?

മദ്യം ശ്രീനാരായണന്റെ ഭാഷയിലും ഗാന്ധിജിയുടെ ഭാഷയിലും ആരോഗ്യശാസ്ത്രത്തിന്റെ ഭാഷയിലും സാമൂഹ്യജീവിതത്തിന്റെ ഭാഷയിലും വിഷം തന്നെയാണ്. ഈ വിഷത്തിന്റെ വരുമാനം വേണ്ട എന്നാണ് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടത്.

മദ്യം വിഷമാണ്. നിങ്ങള്‍  കുടിക്കുന്ന ഓരോ പെഗ്ഗ് മദ്യവും നിങ്ങളുടെ ശവക്കല്ലറയ്ക്കുള്ള ഓരോ കല്ലുകളാണെന്നോര്‍ക്കുക. അമിത മദ്യപാനം നിമിത്തമാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിപോലും അകാലമരണത്തിന് വിധേയനായത്. മദ്യസേവകരേ, ചഷകം കയ്യിലെടുക്കുമ്പോള്‍ ഓര്‍ക്കുക.
പകലരുത്
പലതരുത്
പലരോടരുത്
പാടരുത്.

No comments:

Post a Comment