എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, May 20, 2012

മഴതുള്ളി പാടുമ്പോള്‍ ...


മഴതുള്ളി പാടുമ്പോള്‍ ...മഴ! എന്നും എനിക്കൊരു ഹരമാണ് ..കണ്ണിനെ കുളിരണിയിച് കാതില്‍ സംഗീതത്തിന്റെ സ്വരം മുഴക്കി മഴത്തുള്ളികള്‍ ചിതറി വീഴുമ്പോള്‍ അതൊരു സുഗമുള്ള അനുഭൂതിയാണ് ..പുള്ളികുടയും പുസ്തക സഞ്ചിയുമായി സ്ചൂളിലെക്ക് പോകുമ്പോ പുള്ളികുടയില്‍ ഇറ്റിവീഴുന്ന മഴതുയ്ള്ളികള്‍ താലോലിച്ചും മഴ എന്നാ വിസ്മയത്തെ ഒരുപാട് ആസ്വദിച്ചവരാണ് നമ്മളില്‍ ഏറെ പേരും ..ജാലക പ്പാളികളിലൂടെ പുറത്തേക്ക നോക്കുമ്പോ മുറ്റത് ഇറ്റി വീഴുന്ന മഴത്തുള്ളികള്‍ മണ്ണിന്‍ ചാലുകളിലൂടെ ഒഴുകി പോകുമ്പോ ഇവ ഇത്ര തിരക്കിട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്.. ചിലപ്പോ ഞാനറിയാത്ത ഒരു ലക്ഷ്യ സ്ഥാനം ഉണ്ടാകാം അതിനു..ഒരുപക്ഷെ ആ മഴതുള്ളി ഓര്‍മിപ്പിക്കുന്നത് മനുഷ്യ ജീവിതത്തിന്റെ ചലനത്തെ തന്നെയാകും..ഒരുപാട് മോഹങ്ങളും പ്രതീക്ഷകളുമായി അറ്റം അറിയാത്ത ജീവിത യാത്ര..ചിലപ്പോ ഇ മഴ തോരുന്നതോടെ അത് മണ്ണിലേക്ക് താഴുന്നു ..അതൊരു ഓര്മ പെടുതലാകാം ,ഒരു മഴയുടെ ആയുസ്സേ നമുക്കിവിടെ ഉള്ളു , അത് കഴിജ്നാല്‍ നമ്മളും മണ്ണിലേക്ക് തന്നെ മടങ്ങുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ..എന്തായാലും മഴ പെയ്യട്ടെ .. ഒരുപാട് മോഹങ്ങളും ആഗ്രഹങ്ങളും വര്‍ഷിച്ചുകൊണ്ട് കണ്ണിനു കുളിര്‍മയായി..കാതിനു താളമായി .. മഴ പെയ്യട്ടെ ...

Thursday, May 17, 2012

അമ്മാ


നിനക്ക് നോവ്‌ തന്നു പിറന്നത്‌ കൊണ്ടാണോ എന്തോ 
എനിക്ക് നോവുമ്പോഴെല്ലാം നിന്നെ വിളിക്കുന്നത്‌
 "അമ്മാ"..... എന്ന്

Tuesday, May 15, 2012

ഓമന മുത്ത്‌


പ്രവാസി ആയ രവിയേട്ടന് കല്യാണം കഴിഞ്ഞിട്ട് വര്‍ഷം എട്ടു കഴിഞ്ഞു പക്ഷെ പാവത്തിന് ഓമനിക്കാനും താലോലിക്കാനും ദൈവം ഒരു കുട്ടിയെ കൊടുത്തില്ല. നീണ്ട കാലത്തെ മരുന്നിനും പ്രാര്‍ഥനക്കും ഫലം ഉണ്ടായി അദ്ദേഹത്തിന് ഒരു ആണ്‍കുട്ടി പിറന്നു .സന്തോഷത്തില്‍ പങ്ങുചെരാന്‍ സ്വന്തകാരും ,സുഹൃത്തുക്കളും ,നാട്ടുകാരും എല്ലാരും വന്നു കുട്ടിക്ക് പേരും ഇട്ടു വിനയകുമാര്‍ . വന്നവര്‍കെല്ലാം കുട്ടിയെ ഭയങ്കര ഇഷ്ട്ടം ആയി നല്ല ഓമനത്തം ഉള്ള കുട്ടി ആ മുഖത്തിന്‌ ചേര്‍ന്ന പേര് വിനയകുമാര്‍ . ആള്‍കൂട്ടം കണ്ടോ, വിശപ്പുകൊണ്ടോ, കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി ഇതു കണ്ടുനിന്ന കുട്ടിയുടെ അമ്മുമ്മ പറഞ്ഞു മോളെ നീ കുട്ടിയെ ആ മുറിയില്‍ കൊണ്ട് പോയി മുലയൂട്ടു .വിശനിട്ടാണ് കുട്ടി കരയുന്നത് ഇതു കേട്ട ഉടനെ കുട്ടിയും ആയി മുറിയിലേക്ക് പോയി കുട്ടിയുടെ മാതാവ് അവരോടൊപ്പം കൂട്ടുകാരികളും. കുട്ടിയെ കൊഞ്ചിക്കുകയും ഉമ്മവേക്കുകയം . ലാളിക്കുകയും ചെയ്യുന്നതിനിടയില്‍ . പരിഷ്കാരിയായ ഒരുത്തി പറഞ്ഞു കുട്ടിക്ക് മുലപ്പാല്‍ ഊട്ടുന്നത് നമ്മുടെ സൌധര്യം കുറയും ഇതു കേട്ടതും കൂടെയുള്ളവരുടെ അനുഭവ കഥകളും അതിനു ഒരു പരിഹാരവും പറഞ്ഞു കൊടുത്തു "കുപ്പി " അന്ന് മുതല്‍ അവനു മുലപ്പാല്‍ കിട്ടുന്നത് നിന്നു ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു പ്രവാസി ജീവിതം മതിയാക്കി രോഗ ബാധിതനായി രവിയേട്ടന്‍ തിരിച്ചു നാട്ടില്‍ എത്തി യവ്വനത്തില്‍ സമ്പാതിച്ചത് വാര്‍ധ്യക്കത്തില്‍ അനുഭവിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഈ ഭുമിയ്ല്‍ നിന്നും യാത്രയായി ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു അവനു വയസു 21 ആയി അവനു അമ്മയെ ഭയങ്കര വെറുപ്പാണ് പക്ഷെ "കുപ്പി " ഭയങ്കര ഇഷ്ട്ടവും .

Tuesday, April 24, 2012

http://yield2me.com/-79949.htm

വിഷു കൈ നീട്ടം

ഞാനും എന്റെ സുഹുതും കൂടി വിഷു ദിനത്തില്‍ കാവാലത്തിനെ  അടുത്ത  സിറ്റി  ആയ ചങ്ങനാശേരിയില്‍  ഒരു ഡ്രസ്സ്‌ എടുക്കാന്‍ പോയി . കൂട്ടുകാരനായ  രാകേഷും  കൂടി  ബൈക്കില്‍ ആണ് യാത്ര  ബൈക്കില്‍ കയറി  വാലടി  ഭാഗത്ത്‌   എത്തിയപ്പോള്‍  (ക്ഷമ്മിക്കണം  വാലടി  എന്നത് കാവലതിനും ചങ്ങനാശ്ശേരിക്കും  ഇടക്കുള്ള  സ്ഥലം ആണേ.... ) കൂട്ടുകാരുടെ   ഫോണ്‍   മറ്റൊന്നിനും അല്ല  തിരുച്ചു വരുമ്പോള്‍  വിഷു  ആഘോഷിക്കുവാന്‍  അവര്‍ക്ക്  ബിയര്‍  വേണം  അത്രേ .....
ഇതു ഞങ്ങളുടെ  നാട്ടില്‍  സ്ഥിരം   പരിപാടിയാണ്  ആര് ടൌണില്‍ പോയാലും  ഇതു പോലെ ഫോണ്‍ വരും 
 ഞങ്ങളുടെ  പര്‍ച്ചേസും കഴിഞ്ഞു  അവര്‍ക്ക് വേണ്ടി  ബിയര്‍ വാങ്ങാന്‍  ചങ്ങനാശേരി  ബിവരെജസ്സില്‍  പോകാന്‍ തിരുമാനിച്ചു  പോകുന്ന വഴിയിലെ    മെയിന്‍ റോഡു  വരെയും നീണ്ട  ക്യു ....... ഞാനും രാകേഷും പരസ്പരം  ഒന്ന് നോക്കി  രണ്ടു പേരുടെയും മനസ്സില്‍ ലഡ്ഡു  പൊട്ടി ഈ  ക്യു  വില്‍ നിന്നാല്‍  വിഷു ദിനമായ  ഇന്നത്തെ  ഉച്ച ഉണ്  വീട്ടില്‍  കഴിക്കാന്‍  സാദിക്കില്ലന്നു ഉറപ്പായി 
അങ്ങനെ  ഞങ്ങള്‍ തിരിച്ചു  ഫോണ്‍ വിളിച്ചു . 
ഹലോ .... കുട്ടപ്പാ ..... ഞാനാ ജയനാണ് . 
 കുടപ്പന്‍ : ഹോ .. നിന്നെയും നോക്കി  ഞങ്ങള്‍  എവിടെ യിരിക്കുവാ  പെട്ടന്ന്  വാ  അത് അടിച്ചിട്ട് വേണം  വീട്ടില്‍ പോയി ചോറുണ്ണാന്‍ ..
  ഞാന്‍ ..... പറഞ്ഞു   ഡാ  എവിടെ  മുടിഞ്ഞ തിരക്കാ  ...... ഞങ്ങള്‍  പോരുകാ ഈതിരക്കില്‍ നിന്നാല്‍ ഞങ്ങള്‍ക്ക്  വീട്ടില്‍ വന്നു ഉച്ചക്ക്  ഉണ്ണാന്‍ പറ്റില്ല....
കുട്ടപ്പന്‍ :  ഡാ നിങ്ങള്‍ ഒരു കാര്യം  ചെയ്  ചങ്ങനാശ്ശേരിക്കു  അടുത്ത തേങ്ങണയില്‍
പോയാല്‍  കിട്ടും  സമയം കളയാതെ അങ്ങോട്ട്‌ പോയിക്കോ  എന്തായാലും  വാങ്ങിയിട്ടേ  വരാവു ....
എന്ത് പറയാന്‍  വിധി ..... 
പക്ഷെ ഒന്നും പറയാന്‍ പറ്റില്ല  കാരണം നമ്മളും  ഇതുപോലെ  ഇവന്മാരെയും   ബുദ്ധിമുട്ടിചിട്ടുല്ലതാ
 ഇതാ പറയുന്നേ....'' കൊടുത്താല്‍ കൊല്ലത്തും  കിട്ടുമെന്ന് ''
അങ്ങനെ  പതുക്കെ വണ്ടി സ്ടാര്ട്ട് ചെയ്തു  തേങ്ങണ  ലക്‌ഷ്യം  വച്ച്   യാത്ര  തുടര്‍ന്നു
അവിടെ  എത്തിയപ്പാല്‍  ഒരു സത്യം  മനസിലായി ........ ചങ്ങനാശേരിയില്‍  അല്ല .....കേരളത്തില്‍ അല്ല .... ലോകത്തില്‍  എവിടെ പോയാലും  കുടിയന്മാര്‍ക്ക്   ഒരേ  വികാരം ആണെന്ന് ....... ചങ്ങനാസേരിയിലെയും വലിയ ക്യു .......
എന്ത് ചെയ്യാം  ....
ഞാനും  രാകേഷും  ആലോചിച്ചു ..
വീടും വിളിച്ചു 
 ഹലോ ....കുട്ടപ്പാ ..... 
എടാ    എവിടെയും  വലിയ  ക്യു  ആണ് ... 
അതൊന്നും പറഞ്ഞാല്‍ പറ്റില്ല  നീ വാങ്ങിട്ടെവരാവു .....
 ഞാന്‍ പറഞ്ഞു  ശെരി   നോക്കാം   എത്രയണ്ണം   വേണം 
കുട്ടപ്പന്‍ :  ഒക്കെ നിന്റെ  ചിലവായിട്ടു  കരുതിക്കോ ..  ഒരു   കേയിസ്സു (ഒരു  ടസ്സന്‍) ...... വാങ്ങിട്ടു വാ .....
 ഇതു കേട്ടതും   കൈ നിറയെ  വിഷു കൈ നീട്ടം   കിട്ടിയ ഒരു സന്തോഷം 
12  ബിയര്‍   ..................................
ഞങ്ങളുടെ  കുട്ടപ്പന്‍    ഇങ്ങനാ അവന്‍ അഞ്ചു .. ആറു വര്‍ഷമായിട്ടു  മദ്യപാനം   നിര്‍ത്തി  
 ആഴ്ചയില്‍  മൂന്നോ  നാലോ  ദിവസം  ബിയര്‍  അടിക്കും    ഒറ്റ അടിക്കു   കുറഞ്ഞത്‌   അഞ്ചു  ബിയര്‍  എങ്കിലും വേണം  ഞങ്ങളുടെ സഹോദരന് ......
ഹോ .... നമ്മള്‍  പറഞ്ഞു വന്നത്  മറന്നു പായി 
കുട്ടപ്പന്റെ  ആഗ്രഹം   കേടതും ബിയര്‍  വാങ്ങുന്ന  കാരിയം  അങ്ങനെ ഞങ്ങള്‍  ഉപേക്ഷിക്കാം  എന്നായി      ആള്‍ കൂടത്തിന്റെ  കാര്യം പറഞ്ഞാല്‍  വിശ്വസിക്കില്ല അത് കൊണ്ട്   മദ്യ വില്പന  ശാലയുടെ  ഫോട്ടോയും  എടുത്തു    പോകുന്ന വഴിക്ക്  ബാറില്‍ നിന്നും രണ്ടു  ബിയര്‍  വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു

ഞങ്ങള്‍ക്ക്  വിശപ്പ്‌  തുടങ്ങി  ബാറില്‍ നിന്നും  രണ്ടു ബിയറും വാങ്ങി കാവാലത്തെക്ക്  പോക്കുന്ന  വഴി മദ്ധ്യേ  ഞങ്ങളുടെ  കൂടുകാരായ    അനിയന്‍മണിയും ശരത്തും  അവരുമായി വാലടി  ഷാപ്പില്‍  കയറി നല്ല  കള്ളപ്പം വിത്ത്‌  നാടന്‍ താറാവ് കറി , കപ്പയും , മീന്‍ തല , അങ്ങനെ  വയറു നിറച്ചു  ...
ആകൂട്ടത്തില്‍  ബിയര്‍  വാങ്ങിയ  കഥയും  പറഞ്ഞു 
ഇതു കേട്ട പാടെ  അനിയന്‍  മണി 
ഹും   അവന്‍ മാര്‍  അങ്ങനെ   കുടിക്കേണ്ട  നീ  ആ ബിയര്‍ എടുക്കു  ഞങ്ങള്‍ ക്ക് വേണം  എന്നായി ....
എന്ത്  പറയാന്‍  കുട്ടപ്പനെ  യോഗം  ഇല്ലാന്ന് പറഞ്ഞാല്‍  പോരെ .........
അങ്ങനെ  ബാറില്‍ നിന്ന്  വാങ്ങിയ  ബിയര്‍  അനിയന്‍ മണിയും  സരതും  അകത്താക്കി 
പക്ഷെ  ഞാനും രാകേഷും കുട്ടപ്പന്റെ  കൈയില്‍നിന്നും കേട്ട  പദ്യ  പാരായണം ......
എത്ര വിഷു  വന്നു പോയാലും  ഞങ്ങള്‍  മറക്കില്ല .....