എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, May 10, 2013

വഞ്ചിപ്പാട്ട്

വഞ്ചിപ്പാട്ട്

യഹോവ എന്‍ നല്ലിടയന്‍ എനിക്കൊരു മുട്ടും ഇല്ല
പച്ചയായ പുല്‍പുറത്തില്‍ കിടത്തുന്നെന്നെ

സ്വസ്ഥമായ വെള്ളത്തിന്നരികത്തെന്നെ നടത്തുന്നു
എന്റെ പ്രാണനെ നാഥന്‍ താന്‍ തണുപ്പിക്കുന്നു

തിരുനാമം നിമിത്തമായ് നീതിപാതെ നടത്തുന്നു
കൂരിരുളിന്‍ താഴ്വരയില്‍ ഭയപ്പെടില്ല

ദൈവമെന്റെ കൂടെയുണ്ട് എന്നുമെന്നെ നടത്തിടാന്‍
തന്‍ വടിയും കോലും എന്നെ ആശ്വസിപ്പിക്കും

എന്റെ ശത്രുക്കള്‍ കാണ്‍കെ താന്‍ വിരുന്നെനിക്കൊരുക്കുന്നു
എന്‍ തലയെ എന്നാ കൊണ്ട് അഭിഷേകിക്കും

എന്റെ പാനപാത്രം എന്നും നിറഞ്ഞു കവിഞ്ഞിടുന്നു
നന്മയും കരുണയും എന്നെ പിന്തുടര്‍ന്നിടും

യാഹോവയിന്‍ വിശുദ്ധമാം ആലയെ ഞാന്‍ വസിചീടും
നിത്യം സ്തുതിക്കും ഞാനെന്റെ ജീവ നാഥനെ

സ്തുതി സ്തുതി നിത്യം സ്തുതി അവനെന്നും യോഗ്യമല്ലോ
സ്തുതിച്ചിടാം തിരുമുന്‍പില്‍ ആദരവോടെ !

No comments:

Post a Comment