എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Saturday, September 22, 2012

നശിക്കട്ടെ എല്ലാം.... ഒപ്പം ഞാനും


         
ലോകത്ത് എവിടെയൊക്കെ ആണവ നിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ അവിടങ്ങളിലൊക്കെ അപകടങ്ങളുമുണ്ടായിട്ടുണ്ട്.അപകടങ്ങള്‍ അത് അവസാനിക്കുന്നതൊടെ അവസാനിക്കുമെങ്കില്‍ ആണവ അപകടങ്ങളുടെ പ്രത്യേകത അത് ചരിത്രകാലങ്ങളോളം നിലനില്‍ക്കുമെന്നതാണ്.

1986 ഏപ്രില്‍ 26 ന് റഷ്യയിലെ ചെര്‍ണോബിലും 2011 മാര്‍ച്ച് 11ന് ജപ്പാനിലെ ഫുക്കുഷിമയിലും ഉണ്ടായ ദുരിതങ്ങള്‍ ഇന്നും അവസാനിക്കാതെ തുടരുന്നു.പ്രധാനമായും ലോകത്ത് ആണവ റിയാക്ടറുകളില്‍ അപകടം ഉണ്ടായിട്ടുള്ളത് പ്രകൃതി ക്ഷോഭങ്ങളോ മനുഷ്യരുടെ അബദ്ധങ്ങളോ മൂലമാണ്.

2004ല്‍ സുനാമി തകര്‍ത്തെറിഞ്ഞ കുളച്ചല്‍, കന്യാകുമാരി പ്രദേശങ്ങള്‍ക്ക് തൊട്ടടുത്താണ് കൂടംകുളം. 1986ല്‍ ആണവോര്‍ജവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ തീരത്ത് സുനാമി സാധ്യത നിലനില്‍ക്കാത്തതിനാല്‍ കൊടുങ്കാറ്റില്‍നിന്നുള്ള ഭീഷണിമാത്രം കണക്കിലെടുത്താല്‍മതി എന്നാണ് പറഞ്ഞിരുന്നത്.

2001ല്‍ കൂടംകുളം നിലയങ്ങള്‍ നിര്‍മാണം ആരംഭിച്ചു. 2004ലെ സുനാമി ആക്രമണം ഏത് സര്‍ക്കാറിനെയും മാറ്റി ചിന്തിപ്പിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് സുനാമിഭീഷണിയും പരിഗണിച്ചിരുന്നു എന്നും കൂടംകുളം സുരക്ഷിതമാണെന്ന് കണ്ടെത്തി എന്നുമാണ്.
    
         കൂടംകുളവും തിരുവനന്തപുരവും തമ്മിലുള്ള അകലം കേവലം 79 ആകാശമൈല്‍ മാത്രം. കേരള അതിര്‍ത്തിയിലേയ്ക്കാണെങ്കിലോ വെറും 26 കിലോ മീറ്ററും.ഈ ആണവ നിലയങ്ങള്‍ വരുന്നത് നമുക്ക് അപകടമോ  എന്ന് ചിന്തിച്ചാല്‍  മനസിലാകും . തീര്‍ച്ചയായും എപ്പോഴും പൊട്ടാവുന്ന ഒരാറ്റംബോംബ് തന്നെയാണ് കൂടംകുളത്ത് ഉയര്‍ന്നിരിക്കുന്നത്
.
പട്ടി­ണി­പ്പാ­വ­ങ്ങ­ളായ നാ­ട്ടു­കാര്‍ തങ്ങ­ളു­ടെ നാ­ട്ടില്‍ നി­ന്ന് ഈ അത്യാ­പ­ത്ത് ഒഴി­വാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­ണ് സ്വ­ന്തം ജീ­വന്‍­പോ­ലും ത്യ­ജി­ക്കാന്‍ തയ്യാ­റാ­യി­രി­ക്കു­ന്ന­ത്.
  എന്തിനു  കൂടുതല്‍ പറയുന്നു എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷതിനോട്    നമ്മുടെ  കേന്ദ്ര സര്‍കാരിനുള്ള  സ്നേഹത്തിന്റെ ഒരു കണിക പോലും  രാജ്യത്തെ  ജനങ്ങളോട്  ഉണ്ടോ ??????

 മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തിലുള്ള പരിക്കുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടും എഴുപതോളം രാജ്യങ്ങളില്‍ നിരോധിക്കുകയുംചെയ്തിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍.


സ്വഭാവ വൈകല്യങ്ങള്‍, ബുദ്ധിവികാസം കുറഞ്ഞ അവസ്ഥ, തല വലുതാവുന്ന അവസ്ഥ, (സൈനബയുടെ കേസ് ഇതാണ്), ബുദ്ധിമാന്ദ്യം, നാഡീ വ്യവസ്ഥയിലെ- തലച്ചോറിലെ തകരാറുമൂലമുള്ള അന്ധത, അപസ്മാരവും അനുബന്ധ രോഗങ്ങളും, പാര്‍ക്കിന്‍സന്‍സ് രോഗം തുടങ്ങിയ അവസ്ഥകളുള്ളവരാണ് കൂടുതല്‍. ഇതിനൊരു കാരണമുണ്ട്. എന്‍ഡോസള്‍ഫാന്‍ തലച്ചോറിലെ GABA ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. എന്നു പറഞ്ഞാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തിലെ Pre frontal cortex എന്നു പറയുന്ന ഒരു ഭാഗമുണ്ട്. ഇതിന്റെ വികാസത്തിന് GABA ന്യൂറോട്രാന്‍സ്മിറ്റര്‍ വളരെ ആവശ്യമാണ്. അതാണ് ഇല്ലാതാവുന്നത്. അതുകൊണ്ട് മസ്തിഷ്‌ക വികാസം വേണ്ടതുപോലെ നടക്കില്ല.

കാസര്‍കോടിന്റെ ദുരന്തത്തെ നേരിട്ട്  കണ്ടിട്ടും  അവിടത്തെ ശാസ്ത്രീയമായ  തെളിവുകള്‍  കണ്ടിട്ടും കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ രാജ്യത്ത്  നിരോധിക്കാന്‍  തയ്യാര്‍  ആകുന്നില്ല

റഷ്യ­യു­ടെ സഹ­ക­ര­ണ­ത്തോ­ടെ­യാ­ണ് കൂടംകുളം­ പദ്ധ­തി വി­ഭാ­വ­നം ചെ­യ്ത് നട­പ്പി­ലാ­ക്കു­ന്ന­ത്. യു­എ­ന്നി­ലെ ഇന്ത്യ­യു­ടെ സ്ഥി­രാം­ഗ­ത്വ­മോ­ഹ­ത്തി­ന് ഈ കൂട്ടുകെട്ട്  ഉപകരിക്കും എന്ന് റഷന്‍ സന്ദര്‍­ശ­ന­ത്തില്‍ പ്രധാന മന്ത്രിക്കു റഷ­യു­ടെ ഉറ­പ്പും കിട്ടി  പിന്നെ എന്ത് വേണം .

പ്രതിബദ്ധത ജനങ്ങളോടല്ല ആണവക്കമ്പനികളോടാണ് എന്നതിന് ഇതിലും വലിയ തെളിവ്  ആവശ്യമുണ്ടോ ? കൂടംകുളം 


2 comments:

  1. പ്രതിബദ്ധത ജനങ്ങളോടല്ല ആണവക്കമ്പനികളോടാണ് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ ? കൂടംകുളം

    വലിയ സത്യം. ആണവറിയാക്റ്ററുകള്‍ ഇപ്പോഴും ഒരപടഭീഷണി തന്നെയാണ്..

    ReplyDelete
    Replies
    1. ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു ദിവസം എങ്കിലും നമ്മുടെ രാഷ്ട്രീയകാരും ഭരണകാര്‍താക്കുളും പ്രവര്‍ത്തിക്കുന്നത് കാണാന്‍ സാധിക്കുമോ ????? ഇനിയുള്ള കാലം കഷ്ട്ടം തന്നെ ... !!!!!!!!വെള്ളിക്കുളങ്ങരക്കാരന്‍....ചേട്ടോ ....

      Delete