എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, September 16, 2012

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ ...


കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു ഞങ്ങള്‍
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....

4 comments:

  1. "കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
    കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
    വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
    വിജയ ശ്രീലാളിതരായ് വരുന്നു" ..........

    ഇവിടെ ഒരു വാക്ക്‌ വിട്ടുപോയെന്ന് തോന്നുന്നല്ലോ ?
    "ഞങ്ങൾ" എന്നാണെന്നു തോന്നുന്നു.
    എന്താ ശരിയല്ലേ ?

    ReplyDelete
    Replies
    1. അതെ .... നന്ദി ഞാന്‍ തിരുത്താം .... കുറ്റങ്ങളും , കുറവുകളും ചൂണ്ടി കാണിക്കാന്‍ എന്നും കൂടെ ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു

      Delete
  2. തിത്തിതാരാ തിത്തിതെയ് തിത്തെയ്-
    തക തെയ്തെയ്തോ...

    ഞങ്ങള്‍ ഒച്ചത്തില്‍ പാടുന്നു

    ReplyDelete
    Replies
    1. ഓള പരപ്പിലേക്ക് സ്വാഗതം .......ശിഖണ്ഡി

      Delete