ഞാന്‍ ജയന്‍ കുട്ടനാടിന്റെ ഹൃദയ ഭാഗമായ കാവാലത്താണ് എന്റെ നാട്
കമ്പ്യൂട്ടറും ആയി വലിയ ബന്ധം ഒന്നും ഇല്ലാ എന്നാലും കാവാലം എന്നാ നമ്മുടെ നാടിനെ കുറിച്ച് പറയാന്‍ ഒത്തിരി ഉണ്ട് അതിനെ പറ്റി പറയാനും എന്റെ മനസ്സില്‍ തോന്നുന്നത് കുത്തി കുറിക്കാനും ഞാന്‍ കണ്ടെത്തിയ സ്ഥലം , അതിനേക്കാള്‍ ഉപരി കുട്ടനാടിനെ പറ്റിയും,വള്ളം കളിയെ കുറിച്ചും കിട്ടുന്ന അറിവുകള്‍ ഇവിടെ ഞാന്‍ പങ്ക് വെക്കുന്നു നിര്‍ ഭാഗ്യ വശാല്‍ ഇതു വഴി ആരെങ്ങിലും വന്നുപോയാല്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും , വിമര്‍ശനങ്ങളും പറയുക കാരണം ഞാനായിട്ടുനന്നാകില്ല .നിങ്ങളെ കൊണ്ടേ അതിനു കഴിഞ്ഞാല്‍ അത് എന്റെ ഭാഗ്യം .... നന്നാകും എന്നാ പ്രതീഷയോടെ .....
ജയന്‍ കൃഷ്ണദാസ് കാവാലം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ വെളിയനാട് ബ്ളോക്കു പരിധിയില്‍ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവാലം. ഈ പഞ്ചായത്തിന് 17.25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണുള്ളത്. കുട്ടനാടന്‍ നെല്ലറയുടെ നായകസ്ഥാനം വഹിക്കുന്ന കാവാലം ഗ്രാമം കായല്‍ രാജാവെന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുരിക്കന്റെ നാടാണ്. മലയാളത്തിലെ പുകഴ്പെറ്റ പല കലാകാരന്മാരുടേയും ജന്മദേശം കൂടിയാണ് ഈ ഗ്രാമം
ReplyDelete