എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, May 20, 2012

ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം-കാവാലം നാരായണപണിക്കര്‍


ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം
 ആലിന്നു ചേര്‍ന്നൊരു കുളവും വേണം (ആലായാല്‍ )
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂക്കാന്‍ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാല്‍ )

 പൂവായാല്‍ മണം വേണം പു‌മാനായാല്‍ ഗുണം വേണം (2)
 പൂമാനിനിമാകലായാലടക്കമ് വേണം (പൂവായാല്‍ )
 നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം (2)
 നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം (നാടായാല്‍ )
(ആലായാല്‍ )

 യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ (2)
 ഊണുറക്കമുപേക്ഷിപ്പാ‍ന്‍ ലക്ഷ്‌മണന്‍ നല്ലൂ (യുദ്ധത്തിങ്കല്‍ )
 പടയ്‌ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ (യുദ്ധത്തിങ്കല്‍ )
(ആലായാല്‍ )

 മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ (പാലിയത്തച്ചനു)
                                                                       (ആലായാല്‍ )

മഴതുള്ളി പാടുമ്പോള്‍ ...


മഴതുള്ളി പാടുമ്പോള്‍ ...മഴ! എന്നും എനിക്കൊരു ഹരമാണ് ..കണ്ണിനെ കുളിരണിയിച് കാതില്‍ സംഗീതത്തിന്റെ സ്വരം മുഴക്കി മഴത്തുള്ളികള്‍ ചിതറി വീഴുമ്പോള്‍ അതൊരു സുഗമുള്ള അനുഭൂതിയാണ് ..പുള്ളികുടയും പുസ്തക സഞ്ചിയുമായി സ്ചൂളിലെക്ക് പോകുമ്പോ പുള്ളികുടയില്‍ ഇറ്റിവീഴുന്ന മഴതുയ്ള്ളികള്‍ താലോലിച്ചും മഴ എന്നാ വിസ്മയത്തെ ഒരുപാട് ആസ്വദിച്ചവരാണ് നമ്മളില്‍ ഏറെ പേരും ..ജാലക പ്പാളികളിലൂടെ പുറത്തേക്ക നോക്കുമ്പോ മുറ്റത് ഇറ്റി വീഴുന്ന മഴത്തുള്ളികള്‍ മണ്ണിന്‍ ചാലുകളിലൂടെ ഒഴുകി പോകുമ്പോ ഇവ ഇത്ര തിരക്കിട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്.. ചിലപ്പോ ഞാനറിയാത്ത ഒരു ലക്ഷ്യ സ്ഥാനം ഉണ്ടാകാം അതിനു..ഒരുപക്ഷെ ആ മഴതുള്ളി ഓര്‍മിപ്പിക്കുന്നത് മനുഷ്യ ജീവിതത്തിന്റെ ചലനത്തെ തന്നെയാകും..ഒരുപാട് മോഹങ്ങളും പ്രതീക്ഷകളുമായി അറ്റം അറിയാത്ത ജീവിത യാത്ര..ചിലപ്പോ ഇ മഴ തോരുന്നതോടെ അത് മണ്ണിലേക്ക് താഴുന്നു ..അതൊരു ഓര്മ പെടുതലാകാം ,ഒരു മഴയുടെ ആയുസ്സേ നമുക്കിവിടെ ഉള്ളു , അത് കഴിജ്നാല്‍ നമ്മളും മണ്ണിലേക്ക് തന്നെ മടങ്ങുമെന്ന ഓര്‍മ്മപ്പെടുത്തല്‍ ..എന്തായാലും മഴ പെയ്യട്ടെ .. ഒരുപാട് മോഹങ്ങളും ആഗ്രഹങ്ങളും വര്‍ഷിച്ചുകൊണ്ട് കണ്ണിനു കുളിര്‍മയായി..കാതിനു താളമായി .. മഴ പെയ്യട്ടെ ...

Thursday, May 17, 2012

അമ്മാ


നിനക്ക് നോവ്‌ തന്നു പിറന്നത്‌ കൊണ്ടാണോ എന്തോ 
എനിക്ക് നോവുമ്പോഴെല്ലാം നിന്നെ വിളിക്കുന്നത്‌
 "അമ്മാ"..... എന്ന്

Tuesday, May 15, 2012

ഓമന മുത്ത്‌


പ്രവാസി ആയ രവിയേട്ടന് കല്യാണം കഴിഞ്ഞിട്ട് വര്‍ഷം എട്ടു കഴിഞ്ഞു പക്ഷെ പാവത്തിന് ഓമനിക്കാനും താലോലിക്കാനും ദൈവം ഒരു കുട്ടിയെ കൊടുത്തില്ല. നീണ്ട കാലത്തെ മരുന്നിനും പ്രാര്‍ഥനക്കും ഫലം ഉണ്ടായി അദ്ദേഹത്തിന് ഒരു ആണ്‍കുട്ടി പിറന്നു .സന്തോഷത്തില്‍ പങ്ങുചെരാന്‍ സ്വന്തകാരും ,സുഹൃത്തുക്കളും ,നാട്ടുകാരും എല്ലാരും വന്നു കുട്ടിക്ക് പേരും ഇട്ടു വിനയകുമാര്‍ . വന്നവര്‍കെല്ലാം കുട്ടിയെ ഭയങ്കര ഇഷ്ട്ടം ആയി നല്ല ഓമനത്തം ഉള്ള കുട്ടി ആ മുഖത്തിന്‌ ചേര്‍ന്ന പേര് വിനയകുമാര്‍ . ആള്‍കൂട്ടം കണ്ടോ, വിശപ്പുകൊണ്ടോ, കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി ഇതു കണ്ടുനിന്ന കുട്ടിയുടെ അമ്മുമ്മ പറഞ്ഞു മോളെ നീ കുട്ടിയെ ആ മുറിയില്‍ കൊണ്ട് പോയി മുലയൂട്ടു .വിശനിട്ടാണ് കുട്ടി കരയുന്നത് ഇതു കേട്ട ഉടനെ കുട്ടിയും ആയി മുറിയിലേക്ക് പോയി കുട്ടിയുടെ മാതാവ് അവരോടൊപ്പം കൂട്ടുകാരികളും. കുട്ടിയെ കൊഞ്ചിക്കുകയും ഉമ്മവേക്കുകയം . ലാളിക്കുകയും ചെയ്യുന്നതിനിടയില്‍ . പരിഷ്കാരിയായ ഒരുത്തി പറഞ്ഞു കുട്ടിക്ക് മുലപ്പാല്‍ ഊട്ടുന്നത് നമ്മുടെ സൌധര്യം കുറയും ഇതു കേട്ടതും കൂടെയുള്ളവരുടെ അനുഭവ കഥകളും അതിനു ഒരു പരിഹാരവും പറഞ്ഞു കൊടുത്തു "കുപ്പി " അന്ന് മുതല്‍ അവനു മുലപ്പാല്‍ കിട്ടുന്നത് നിന്നു ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു പ്രവാസി ജീവിതം മതിയാക്കി രോഗ ബാധിതനായി രവിയേട്ടന്‍ തിരിച്ചു നാട്ടില്‍ എത്തി യവ്വനത്തില്‍ സമ്പാതിച്ചത് വാര്‍ധ്യക്കത്തില്‍ അനുഭവിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഈ ഭുമിയ്ല്‍ നിന്നും യാത്രയായി ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു അവനു വയസു 21 ആയി അവനു അമ്മയെ ഭയങ്കര വെറുപ്പാണ് പക്ഷെ "കുപ്പി " ഭയങ്കര ഇഷ്ട്ടവും .