എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, September 19, 2014

ആറന്മുള വള്ളംകളി (Jayan Krishnadas)


                                                            ആറന്മുള വള്ളംകളി


 വെള്ളവും വള്ളവും ജലമാമാങ്കവുമെല്ലാം മലയാളി മനസ്സിന്റെ മേളപ്പെരുക്കമാണ്. മത്സരങ്ങളായും അനുഷ്ഠാനങ്ങളായും ക്ഷേത്രാചാരങ്ങളായും ജലോല്‍സവങ്ങള്‍ കേരളക്കരയില്‍ അരങ്ങേറുന്നു. പമ്പാതീരത്ത് ആര്‍പ്പുവിളികളുയര്‍ത്തികൊണ്ട് ആറന്മുള ഉത്രട്ടാതി വള്ളംകളി. പതനംതിട്ടജില്ലയിലെ ആറന്മുളയിലാണ്  വള്ളംകളി നടക്കുന്നത്. അര്‍ജുനനും കൃഷ്ണനും സമര്‍പ്പിച്ചിരിക്കുന്ന ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ  ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് പള്ളിയോടങ്ങളുടെ വര്‍ണ്ണാഭമായ ഘോഷയാത്രയും മത്സരവള്ളം കളിയും സംഘടിപ്പിച്ചിട്ടുള്ളത്.

ഐതിഹ്യം

ആറന്മുള ഉത്രട്ടാതി വള്ളംകളി വിശ്വപ്രസിദ്ധമാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ഇതില്‍ ഏറെ പ്രചാരമുള്ളത് സൂപ്പിച്ചുകൊള്ളട്ടെ. ആറന്മുളയ്ക്കടുത്ത് മങ്ങാട്ട് എന്ന ഒരു ഇല്ലമുണ്ട്. പണ്ട് പണ്ട് മങ്ങാട്ടില്ലത്തു ഒരു ഭട്ടതിരി താമസിച്ചിരുന്നു. അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. തിരുവോണ ദിവസം ഏതെങ്കിലും ബ്രഹ്മചാരിയുടെ കാല്‍ കഴുകി ഊണു  കൊടുത്തിട്ടേ അദ്ദേഹം ഭക്ഷണം കഴിക്കൂ. പക്ഷേ ഒരു ഓണത്തിന് ബ്രഹ്മചാരിയായ ആരെയും അദ്ദേഹത്തിന് ലഭിച്ചില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് തേജസ്വിയായ ഒരു ബ്രഹ്മചാരി അവിടെയെത്തിയത്. ഭട്ടതിരി വളരെ സന്തോഷത്തോടെ അദ്ദേഹത്തിന്റെ കാല്‍ കഴുകി സ്വീകരിച്ചിരുത്തി വിഭവസമൃദ്ധമായ സദ്യകൊടുത്തു.
അടുത്ത കൊല്ലം ഓണത്തലേന്ന് ഭട്ടതിരി ഒരു സ്വപ്‌നം കണ്ടു. കഴിഞ്ഞ കൊല്ലം താന്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ച ബ്രഹ്മചാരി സാക്ഷാല്‍ മഹാവിഷ്ണു ആയിരുന്നെന്നും ഈ കൊല്ലത്തേക്കുള്ള ഭക്ഷണം ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തിച്ചാല്‍ മതിയെന്നും മഹാവിഷ്ണു പറയുന്നതുമായിരുന്നു സ്വപ്‌നം.
ആ കൊല്ലം മുതല്‍ ഭട്ടതിരി മുടങ്ങാതെ തിരുവോണ തലേന്ന് സദ്യയ്ക്കുള്ള അരിയും മറ്റ് വിഭവങ്ങളുമായി ഒരു തോണിയില്‍ ആറന്മുള ക്ഷേത്രത്തിലേക്ക് പോകുക പതിവാക്കി. സദ്യയ്ക്കുള്ള ഈ വിഭവങ്ങള്‍ കൊണ്ടുപോയിരുന്ന തോണിയാണ് തിരുവോണത്തോണി. എന്നാല്‍ മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളയ്ക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ ചില കരപ്രമാണിമാര്‍ തടഞ്ഞ് ശല്യംചെയ്തു. ഇതറിഞ്ഞ് മറ്റ് കരക്കാര്‍ തിരുവോണത്തോണിയ്ക്ക് സംരക്ഷണം നല്‍കാന്‍ മുന്നോട്ടു വന്നു. അവര്‍ ചുണ്ടന്‍ വള്ളങ്ങളില്‍  തിരുവോണത്തോണിയക്ക് അകമ്പടി പോകുന്ന പതിവും ഉണ്ടായി. ഇതിന്റെ ഓര്‍മ്മ പുതുക്കലാണ് ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളില്‍ പമ്പയാറ്റില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളി. ഓരോ ചുണ്ടന്‍ വള്ളത്തിലും ഭഗവാന്‍ കൃഷ്ണന്റെ അദൃശ്യ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം

ആറന്മുള ക്ഷേത്രവും വള്ളംകളിയും

പളളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതു ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ജലമേള സംഘടിപ്പിക്കുന്നത്. വള്ളംകളിയില്‍ വെള്ളമുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചില്‍ക്കാര്‍ വള്ളപ്പാട്ടുകള്‍ പാടുന്നു. പള്ളിയോടങ്ങളുടെ അമരചാര്‍ത്തും നടുവിലായി ഉള്ള മുത്തുക്കുടയും കൊടിചാമരങ്ങളും കാണികള്‍ക്ക് നയനാനന്ദകരമായ ജലോല്‍ സവമാകുന്നു. 4-ാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ ജലമേള കലാ-സാംസ്‌കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരമണാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും തുടര്‍ന്നു മത്സര വള്ളംകളിയുമാണ് നടക്കുന്നത്.

പള്ളിയോടങ്ങള്‍

ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മത്സരത്തിന് ഇറങ്ങുന്ന ജലമേളയാണ് ആറന്മുള വള്ളംകളി. ആറന്മുള്ള വള്ളംകളിയില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ക്ക് മറ്റൊരു പേരാണ് ഉള്ളത്- പള്ളിയോടം എന്ന.് പള്ളിയോടങ്ങള്‍ ആറന്മുളയുടെ തനതായ ചുണ്ടന്‍ വള്ളങ്ങളാണ്. വളരെ ബഹുമാനപൂര്‍വ്വമാണ് ഭക്തര്‍ പള്ളിയോടങ്ങളെ കാണുന്നത്. പാര്‍ത്ഥസാരഥിയുടെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നവയാണ് പള്ളിയോടങ്ങള്‍ എന്ന്് ഭക്തര്‍ വിശ്വസിക്കുന്നു.

Sunday, August 3, 2014

Aranmula Airport






ജനങ്ങള്‍ക്കും ദേശത്തിനും വേണ്ടാത്ത ഈ പദ്ധതി ഭരണകൂടം നമ്മുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രെമിക്കുകയാണ്. ഒരു അതിജീവനത്തിന്‍റെ സമരമാണ് ആറന്മുളയില്‍ നടക്കുന്നത്. ഭരണാധികാരികള്‍ ആണ് ഇന്നു നമ്മുടെ ശത്രുക്കള്‍. നമ്മുടെ നാടിനെ നശിപ്പിക്കാന്‍ ശത്രുക്കളില്‍ നിന്ന് പണം വാങ്ങി അവര്‍ക്കു ഒത്താശ ചെയ്യുകായണവര്‍ . ഇന്ത്യകണ്ട ഏറ്റവും വലിയ നിയമലംഘനങ്ങള്‍ ആണ് ആറന്മുളയില്‍ നടക്കുന്നതെന്ന് .വികസനം നാടിന്‍റെ താല്‍പ്പര്യത്തിലാകണം അല്ലാതെ പ്രകൃതിയെയും ജനങ്ങളെയും നശിപ്പിച്ചുകൊണ്ടാവരുതു .പത്തനംതിട്ടയുടെ വികസനത്തെപറ്റി പറയുന്ന ഭരണാധികാരികള്‍ ആദ്യം ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കട്ടെ അതിനു ശേഷം നമുക്കു ചിന്തിക്കാം ഇവിടെ ആഡംബരത്തിന്‍റെ വികസനം വേണോന്നു.  സാധാരണക്കാരന്‍റെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ട് സമ്പന്നന്‍മാര്‍ക്കുവേണ്ടിയുള്ള വികസനം ആണ് നമുക്കു ഇന്ന് കാണാന്‍ കഴിയുന്നത്‌  സര്‍ക്കാരും, കോര്‍പ്പറേറ്റ് കമ്പനികളും, ബഹുരാഷ്ട്ര കുത്തകകളും, കൈ കോര്‍ത്തുപിടിച്ചു, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ കടന്നു കയറ്റം നടത്തുകയാണ്. പ്രകൃതിയ്ക്ക് എപ്പോഴൊക്കെ ഭീഷണി ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ദുരന്തം ഉണ്ടായിട്ടുണ്ട്. ആറന്മുളയിലും ഇതേ അനുഭവങ്ങള്‍ ഉണ്ടാകാമെന്ന് അധികാരികള്‍ മനസിലാക്കണം .

Wednesday, July 23, 2014

വള്ളം കളി

                                                   പുന്നമട പൂരം 



പുന്നമട പൂരത്തിനായ്
തിത്തൈ തക തക തൈ തോം
ജല നാഗ രാജനെല്ലാം  
തിത്തി താര തൈ തോം

പുന്നമട  പൂരത്തിനായ് ജല നാഗ രാജനെല്ലാം
ചീറ്റപുലികളെ പോലെ നീറ്റിലിറങ്ങി
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം

നാടും നാട്ടാരും ഉണർന്നു
തിത്തൈ തക തക തൈ തോം
കായലോരത്താർപ്പോ വിളി
തിത്തി താര തൈ തോം

നാടും നാട്ടാരും ഉണർന്നു കായലോരത്താർപ്പോ വിളി
കുട്ടനാടൻ മക്കൾക്കിനി ഉൽസവന്നാള്
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം


നാനാജാതി മതസ്ഥരാം..
തിത്തൈ തക തക തൈ തോം
നമ്മൾക്കിന്നോരേവികാരം..
തിത്തി താര തൈ തോം

നാനാജാതി മതസ്ഥരാം, നമ്മൾക്കിന്നോരേ വികാരം
നയമ്പെറിയുവാൻ  നമ്മൾക്കണിനിരക്കാം...
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം

എല്ലാരുമൊന്നാണിവിടെ..
തിത്തൈ തക തക തൈ തോം
കള്ളമില്ല, ചതിയില്ല ...
തിത്തി താര തൈ തോം

എല്ലാരുമൊന്നാണിവിടെ, കള്ളമില്ല, ചതിയില്ല
കൂട്ടായ്മതന്‍ സന്തോഷത്തിലാഘോഷിക്കുന്നു
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം

കുട്ടനാടൻ കൈക്കരുത്ത്  ...
തിത്തൈ തക തക തൈ  തോം
കോട്ടയത്തിൻ  മെയ്യിക്കരുത്ത് ....
തിത്തി താര തൈ തോം

കുട്ടനടാൻ കൈകരുത്ത്,കോട്ടയത്തിൻ   മെയ്യ്‌കരുത്ത്
പണ കൊഴുപ്പാൽ നമ്മൾ മറന്നീടല്ലേ
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം

കടൽ കുത്തുമായിവരും ..
തിത്തൈ തക തക തൈ  തോം
കൊല്ലത്തുള്ള  കില്ലാടികൾ
തിത്തി താര തൈ തോം..

കടൽ കുത്തുമായിവരും ,കൊല്ലത്തുള്ള  കില്ലാടികൾ
നീർത്തുള്ളികളേ   പോലും തീപ്പോരിയാക്കും
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം

ഊണിലുമുറക്കത്തിലും..
തിത്തൈ തക തക തൈ  തോം
ഒരേ ഒരു കിനാവുതാ ..
തിത്തി താര തൈ തോം

ഊണിലുമുറക്കത്തിലും  ,ഒരേഒരു കിനാവുതാ...
ചാച്ചാജിതൻ വെള്ളി കപ്പിൽ  മുത്തമിടുവാൻ ...
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം
ഓ തിത്തി താര തിത്തി തൈ തിത്തൈ തക  തൈ തൈ തോം