എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Tuesday, May 15, 2012

ഓമന മുത്ത്‌


പ്രവാസി ആയ രവിയേട്ടന് കല്യാണം കഴിഞ്ഞിട്ട് വര്‍ഷം എട്ടു കഴിഞ്ഞു പക്ഷെ പാവത്തിന് ഓമനിക്കാനും താലോലിക്കാനും ദൈവം ഒരു കുട്ടിയെ കൊടുത്തില്ല. നീണ്ട കാലത്തെ മരുന്നിനും പ്രാര്‍ഥനക്കും ഫലം ഉണ്ടായി അദ്ദേഹത്തിന് ഒരു ആണ്‍കുട്ടി പിറന്നു .സന്തോഷത്തില്‍ പങ്ങുചെരാന്‍ സ്വന്തകാരും ,സുഹൃത്തുക്കളും ,നാട്ടുകാരും എല്ലാരും വന്നു കുട്ടിക്ക് പേരും ഇട്ടു വിനയകുമാര്‍ . വന്നവര്‍കെല്ലാം കുട്ടിയെ ഭയങ്കര ഇഷ്ട്ടം ആയി നല്ല ഓമനത്തം ഉള്ള കുട്ടി ആ മുഖത്തിന്‌ ചേര്‍ന്ന പേര് വിനയകുമാര്‍ . ആള്‍കൂട്ടം കണ്ടോ, വിശപ്പുകൊണ്ടോ, കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി ഇതു കണ്ടുനിന്ന കുട്ടിയുടെ അമ്മുമ്മ പറഞ്ഞു മോളെ നീ കുട്ടിയെ ആ മുറിയില്‍ കൊണ്ട് പോയി മുലയൂട്ടു .വിശനിട്ടാണ് കുട്ടി കരയുന്നത് ഇതു കേട്ട ഉടനെ കുട്ടിയും ആയി മുറിയിലേക്ക് പോയി കുട്ടിയുടെ മാതാവ് അവരോടൊപ്പം കൂട്ടുകാരികളും. കുട്ടിയെ കൊഞ്ചിക്കുകയും ഉമ്മവേക്കുകയം . ലാളിക്കുകയും ചെയ്യുന്നതിനിടയില്‍ . പരിഷ്കാരിയായ ഒരുത്തി പറഞ്ഞു കുട്ടിക്ക് മുലപ്പാല്‍ ഊട്ടുന്നത് നമ്മുടെ സൌധര്യം കുറയും ഇതു കേട്ടതും കൂടെയുള്ളവരുടെ അനുഭവ കഥകളും അതിനു ഒരു പരിഹാരവും പറഞ്ഞു കൊടുത്തു "കുപ്പി " അന്ന് മുതല്‍ അവനു മുലപ്പാല്‍ കിട്ടുന്നത് നിന്നു ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു പ്രവാസി ജീവിതം മതിയാക്കി രോഗ ബാധിതനായി രവിയേട്ടന്‍ തിരിച്ചു നാട്ടില്‍ എത്തി യവ്വനത്തില്‍ സമ്പാതിച്ചത് വാര്‍ധ്യക്കത്തില്‍ അനുഭവിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഈ ഭുമിയ്ല്‍ നിന്നും യാത്രയായി ഇപ്പോള്‍ വിനയകുമാര്‍ വളര്‍ന്നു അവനു വയസു 21 ആയി അവനു അമ്മയെ ഭയങ്കര വെറുപ്പാണ് പക്ഷെ "കുപ്പി " ഭയങ്കര ഇഷ്ട്ടവും .

No comments:

Post a Comment