എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, June 8, 2012

എനിക്കെല്ലാവരോടും വെറുപ്പ്; എന്നെ മാത്രം ഇഷ്ടം'

പുളിങ്കുന്ന്: 'എനിക്കെല്ലാവരോടും വെറുപ്പാണ്, എന്നോടുമാത്രമാണ് ഇഷ്ടം'. പുളിങ്കുന്ന് പോലീസ് സ്റ്റേഷനില്‍ കൊച്ചുകുറ്റവാളി ഇതുപറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പോലും എന്തുപറയണമെന്നറിയാതെയായി. സഹപാഠി ലെജിന്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് 14 കാരന്‍ പോലീസിനോട് വിവരിച്ചത് നിസ്സംഗതയോടെ.
കാസര്‍കോട് പാണത്തൂരാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു. അമ്മ ശപിച്ചും തല്ലിയുമാണ് എന്നെ വളര്‍ത്തിയത്. അച്ഛനെപ്പോലെ നീയും തന്നെ ഉപേക്ഷിച്ചുപോകും എന്നുപറഞ്ഞായിരുന്നു അമ്മയുടെ ആക്രമണം. പാണത്തൂരിലെ ഒരു ആശ്രമത്തിലെ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. അമ്മ വിഷംതന്ന് കൊല്ലുമെന്ന് പേടിച്ച് അച്ഛന്റെ അടുത്തേക്കുപോന്നു. മുട്ടാറില്‍ നാലാമത്തെ ഭാര്യക്കൊപ്പമായിരുന്നു അച്ഛന്‍. മുട്ടാര്‍ സ്‌കൂളില്‍ എട്ടാംക്ലാസ്സില്‍ ചേര്‍ന്നു. വീട്ടില്‍ എല്ലാവര്‍ക്കും എന്നോട് വെറുപ്പായിരുന്നു. എതിരാളികളെ വകവരുത്തുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ എനിക്കിഷ്ടമായി. കൈപ്പൂട്ടിട്ട് എതിരാളിയുടെ കഴുത്തുയര്‍ത്തി കത്തികൊണ്ട് വരഞ്ഞുകൊല്ലുന്ന 'റാമ്പോ' ചിത്രങ്ങളിലെ നായകനോട് ആരാധനയായി. റാമ്പോയെന്ന് ഇരട്ടപ്പേര് വിളിക്കുന്നതും ഇഷ്ടപ്പെട്ടു. പാന്റ്‌സിനും ഷൂസിനുമിടയിലായി കത്തി ഒളിപ്പിച്ചു നടക്കുന്നത് ശീലമാക്കി. മുനകൂര്‍ത്ത കുപ്പിച്ചില്ല് തുണിയില്‍ പൊതിഞ്ഞ് ബാഗിലും ബുക്കിലും ഒളിപ്പിച്ചുവച്ചു. 'ഒമ്പതാംക്ലാസ്സില്‍ ലീഡറായിരുന്നപ്പോള്‍ ഒച്ചയുണ്ടാക്കിയതിന് കൂട്ടുകാരന്‍ ലെജിന്റെ പേരെഴുതി ടീച്ചര്‍ക്ക് കൊടുത്തു. അതിന്റെ പേരില്‍ ലെജിന്‍ ഇടിച്ചു. അതിന് പ്രതികാരം ചെയ്യാന്‍ കാത്തുനടക്കുകയായിരുന്നു. അങ്ങനെ പത്താംക്ലാസ്സിലെ അവധിക്കാല ക്ലാസ് തുടങ്ങുന്ന ദിവസം സൗകര്യമൊത്തുവന്നു. സൗഹൃദത്തില്‍ കഞ്ഞിപ്പുരയ്ക്ക് സമീപമെത്തിച്ച് ആക്രമിച്ചു'. കുത്തിവീഴ്ത്തിയപ്പോള്‍ കൂട്ടുകാരന്‍ നിലവിളിച്ചില്ലേയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോഴും കൂസലില്ല -'ഇല്ല, അവന്‍ കുറേ പിടച്ചു. അപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പോലീസ് പിടിക്കുമെന്നറിയാമായിരുന്നു.' നിനക്ക് പഠിക്കണ്ടേ? -'പഠിക്കണം'. കൂട്ടുകാരനെ കൊന്നതില്‍ ദുഃഖമുണ്ടോ? -നിശ്ശബ്ദത, പിന്നെ കണ്ണുകള്‍ നിറഞ്ഞു. കേരളമെ ലജ്ജിക്കുക: സഹപാടി കൂട്ടുകാരനെ കഴുത് അരുത് കൊന്നു. ഇതിനു ഉത്രവധി ആര് ? സമസ്ത കേരള ജനതയും ഉത്തരവാദി; ആര്‍ക്കും ഒഴിഞ്ഞു മാറുവാന്‍ കഴിയില്ല. ഓരോ കൊലപാതകവും രാഷ്ട്രിയ കൊലപാതകം എന്ന് പറഞ്ഞു എഴുതി തള്ളുമ്പോള്‍ പല മനസും ആക്രമണ വസന ഉടലെടുക്കുന്നു; ഒരു കൊലപാതകം നടത്തിയാല്‍ ഇത്ര മാത്രം എന്നാ വിചാരം ഉടലെടുക്കുന്നു. ജീവന്‍ തിരിച്ചു നല്‍കുവാന്‍ കഴിയാത്ത മനുഷ്യന്‍ എടുക്കുന്ന ഓരോ ജീവനും അവന്‍ അല്ലങ്കില്‍ സമൂഹം കണക്ക് പറയേണ്ടി വരും. കുട്ടികളെ തല്ലരുത് വഴക്ക് പറയരുത് എന്ന് പറഞ്ഞ കോടതിയും ഇതിനു ഉത്രവധി ആണ്. മകന്‍ നഷ്ട്ടപെട്ട മതപിതകളോട് നമ്മുടെ സമൂഹം എന്ത് പറഞ്ഞു സമാധാനിപിക്കും ? കുട്ടികളെ തല്ലി വളര്തിയിരുനപോള്‍ അവര്‍ക്ക് വീട്ടില്‍ ആരെയെങ്കിലും പേടി ഉണ്ടായിരുന്നു അത് അവര്‍ സമൂഹത്തിലും കാണിച്ചിരുന്നു എന്നാല്‍ ഇന്ന് എല്ലാവരും കൂട്ടുകാര്‍ അപ്പനും അമ്മയും. ആരെയും പേടിയില്ലാതെ വളര്‍ന്നു വരുന്ന കുട്ടികള്‍ എന്തിനും ഏതിനും തയാര്‍, ഇതാണോ നമ്മുക്ക് വേണ്ടത്? അനുസരണം ഇല്ലാതെ ഒരു തലമുറയെ വര്തെടുക്കുനത് നാടിനു ശാപം.

No comments:

Post a Comment