എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Saturday, June 20, 2015

മോഹങ്ങൾ  അത്രയും സഭലം ആക്കീടുവാൻ 
 ഇനിയും ഞാൻ  ക്ഷമയോടെ കാത്തിരിക്കാം 
എന്നെ  തെളിക്കുകുവാൻ അർജുനൻ വന്നെങ്ങിൽ 
ആമോഹം അന്നെങ്ങു പൂവണിയും 

തച്ചന്റെ  ഉള്ളിലെ മോഹങ്ങൾ അത്രെയും 
ഉരുക്കിൻ ഉളിയാൽ കൊതി വെച്ചു
കാട്ടിൽ ഞാനൊരു പാഴ്മരമായി നിന്നു
നീറ്റിൽ ഞാൻ ഇന്ന് പോരാളിതാൻ 


എന്നെ കൊല്ലുവാൻ കോടാലി വെച്ചപ്പോൾ 
എൻഒള്ളിൽ സന്തോഷം ആയിരുന്നു 
പട്ടു ഉടുപ്പിച്ചു   പൂജകൾ ചെയ്തു -
എൻ പാദങ്ങളിൽ  തൊട്ടു നമസ്കരിച്ചു 

പുനർ ജന്മമമെന്നാൽ  ഇങ്ങനെയാവണം 
ഞാൻ ഇന്നൊരു നാടിൻ അഭിമാനമാ .
വള്ളവും വെള്ളവും ആത്മാവില്‍ ലയിച്ച
നാടും നാട്ടാരും  എൻകൂടെയുണ്ട്

എന്നിൽ  പ്രതീക്ഷകളുടെന്റെ നാട്ടാർക്ക്
  സർവ്വേശ്വര    നീ തുണയാകണേ....
എന്നിൽ  പ്രതീക്ഷകളുടെന്റെ നാട്ടാർക്ക്
  സർവ്വേശ്വര    നീ തുണയാകണേ....


14 comments:

  1. ജീവനില്ലാത്ത പുനർജ്ജന്മം ആണെങ്കിലും ഒരു നാടിന്റെ പ്രതീക്ഷ ആണല്ലോ!!!!!

    ഭാവുകങ്ങൾ!!!!

    ReplyDelete
    Replies
    1. നന്ദി..... സുധി അറകയ്ക്കൽ

      Delete
  2. വളരെ വേറിട്ട ഒരു വീക്ഷണം.....
    നന്നായിരിക്കുന്നൂ..

    ReplyDelete
    Replies
    1. നന്ദി..... വളരെ നന്ദി കല്ലോലിനി .....

      Delete
    2. നന്ദി..... വളരെ നന്ദി കല്ലോലിനി .....

      Delete
  3. സ്വപ്നങ്ങൾ തൻ കേവു ഭാരം
    കൊണ്ടു സ്വർണ്ണത്തിനേക്കാൾ തിളക്കം..!

    ഈ പുനർജ്ജന്മമത്തിലൂടെ ഒരു നാടിന്റെയാകെ വിജയപ്രതീക്ഷകൾ പൂവണിയിക്കട്ടെ. സർവ്വേശ്വരൻ ഈ കവിത സാർത്ഥകമാക്കട്ടെ...


    ശുഭാശാംസകൾ......

    ReplyDelete
  4. വള്ളത്തിന്റെ മനസ്സില്‍ കയറിയുരുന്ന് ചിന്തിക്കുകയാണല്ലേ!! കൊള്ളാം

    ReplyDelete
  5. വള്ളമങ്ങിനെ നീങ്ങട്ടെ.. കവിത നന്നായി..

    ReplyDelete